karavur
കറവൂർ മേഖല സമ്മേളനം അഡ്വക്കേറ്റ് രാജൻ മഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു.

പത്തനാപുരം : എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയന്റെ നേതൃത്വത്തിൽ കറവൂർ ശാഖാഹാളിൽ നടന്ന കറവൂർ മേഖല സമ്മേളനം യൂണിയൻ വൈസ് പ്രസിഡന്റ് കെ. കെ ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ യോഗം അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.രാജൻ മഞ്ചേരി ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ റിജു. വി. ആമ്പാടി സ്വാഗതവും യോഗം ഡയറക്ടർ ബോർഡ്‌ അംഗം എം. എം.രാജേന്ദ്രൻ നന്ദിയും പറഞ്ഞു.

യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ആദംകോട് കെ. ഷാജി, സെക്രട്ടറി ബി. ബിജു, യോഗം ഡയറക്ടർ ബോർഡ്‌ അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ, യൂണിയൻ കൗൺസിലർമാരായ ബി.കരുണാകരൻ, വി. ജെ.ഹരിലാൽ, എസ്. ശശിപ്രഭ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുലത പ്രകാശ്, കേന്ദ്ര സമിതി അംഗം ദീപ ജയൻ, യൂത്ത്മൂവ്മെന്റ് വൈസ് പ്രസിഡന്റ് എം.മഞ്ചേഷ് , സെക്രട്ടറി ബിനു സുരേന്ദ്രൻ, യൂത്ത്മൂവ്മെന്റ് കൗൺസിലർമാരായ അനിൽ കുമാർ അച്ചൻകോവിൽ, പ്രകാശ് കുമാർ, സജിത്ത്, കറവൂർ മേഖലയിലെ ശാഖാകളിൽ നിന്ന് പ്രസിഡന്റ് വൈസ് പ്രസിഡന്റ്, സെക്രട്ടറി, യൂണിയൻ പ്രതിനിധികൾ, കുടുംബയോഗം ഭാരവാഹികൾ വനിതാസംഘം, യൂത്ത്മൂവ്മെന്റ് ഭാരവാഹികൾ ശാഖ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.