തൊടിയൂർ: ഡി.എൽ.എഡ് പാഠ്യപദ്ധതിയുടെ ഭാഗമായി കരുനാഗപ്പള്ളി കല്ലേലിഭാഗം എസ്.എൻ.ടി.ടി.ഐ യിൽ രണ്ടാഴ്ചത്തെ 'ജ്ഞാനദീപ്തി 2022' സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ് ആരംഭിച്ചു. ഡോ.സുജിത്ത് വിജയൻപിള്ള ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ടി.പി.മധു അദ്ധ്യക്ഷനായി. ക്യാമ്പ് ഓഫീസർ കെ.എസ്. സ്‌മിത സ്വാഗതം പറഞ്ഞു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തിരവീന്ദ്രൻ മുഖ്യാതിഥിയായി. കരുനാഗപ്പള്ളി എസ്.
എൻ സെൻട്രൽ സ്ക്കൂൾ ഡയറക്ടർ ഡോ.കെ.രാജൻ മുഖ്യപ്രഭാഷണം നടത്തി. അദ്ധ്യാപകരായ ജി.ശ്രീകുമാർ, ആർ.സിന്ധു, സ്റ്റാഫ് പ്രതിനിധി ആർ.ബിനു, രക്ഷകർത്തൃപ്രതിനിധി എസ്.രാധാമണി എന്നിവർ സംസാരിച്ചു.യു.അശ്വിൻ നന്ദി പറഞ്ഞു.അദ്ധ്യാപന നൈപുണ്യം, ജീവിത നൈപുണ്യം എന്നിവയുടെ വികാസമാണ് ക്യാമ്പിന്റെ ലക്ഷ്യം.