കൊല്ലം: ഡെമോക്രാറ്റിക് ഫോറത്തിന്റെ നേതൃത്വത്തിലുള്ള നന്മ കേരളം പദ്ധതിയുടെ ഭാഗമായി മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങൾ എന്നിവയ്ക്കെതിരെ നടത്തിയ ബോധവത്കരണ സെമിനാർ സംസ്ഥാന രക്ഷാധികാരി ഗാന്ധിയൻ തകിടി കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി. ജോർജ്ജ് മുണ്ടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ അഡ്വ. രാജേഷ് ആർ.നായർ, ഫാ. ഗീവർഗ്ഗീസ് തരകൻ, പ്രൊഫ. ജോൺ മാത്യു കുട്ടനാട്, ഡോ.പി.എൽ. ജോസ്, അഡ്വ. സുഖി രാജൻ, പ്രൊഫ. ഡി.സി മുല്ലശ്ശേരി, ജില്ലാ പ്രസിഡന്റുമാരായ പ്രൊഫ.ഡി.എം.എ. സലിം, എം. ഇബ്രാഹിംകുട്ടി, അഡ്വ. ജോൺസൺ, പി.ജോൺ, എസ്.സൂര്യദാസ്, മോനച്ചൻ അടൂർ, ടി.ഡി. ജോൺ, ആർ.ശരത്കുമാർ, ആർ.ആനന്ദരാജൻപിള്ള, മങ്ങാട് ലത്തീഫ്, അലോഷ്യസ് കണ്ടച്ചാംകുളം, എഫ്.വിൻസെന്റ് എന്നിവർ സംസാരിച്ചു.
60 മദ്യവിമുക്തഗ്രാമങ്ങൾ രൂപീകരിക്കുകയാണ് ഫോറം ലക്ഷ്യമിടുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി തരിശുഭൂമിയിൽ പ്ലാവ്, മാവ്, പുളി എന്നീ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. നിർദ്ധന വിദ്യാർത്ഥികൾക്ക് യൂണിഫോമും പഠനസഹായവും നൽകും. പാവപ്പെട്ട രോഗികൾക്ക് ഔഷധങ്ങൾ എത്തിക്കുക, ജയിലുകളിൽ കൗൺസലിംഗ് എന്നിവയാണ് നന്മകേരളം പദ്ധതിയിൽ പ്രധാനമായി ഉൾപ്പെടുത്തിയിട്ടുള്ളത്.