paravur
കോൺഗ്രസ് നേതാവും സാമൂഹ്യ പ്രവർത്തകനുമായിരുന്ന എൻ.സി.മണിയുടെ ഒന്നാം ചരമവാർഷികം കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം പരവൂർ സജീബ് ഉദ് ഘാടനം ചെയ്യുന്നു

പരവൂർ: കോൺഗ്രസ് നേതാവും സാമൂഹ്യ പ്രവർത്തകനുമായിരുന്ന എൻ.സി.മണിയുടെ ഒന്നാം ചരമവാർഷികം പുതക്കുളം സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. സമ്മേളനം കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം പരവൂർ സജീബ് ഉദ് ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം അഡ്വ. വരദരാജൻ, നോർത്ത് മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണൻ, വി.കെ. സുനിൽകുമാർ, എസ്. അനിൽകുമാർ, മനീഷ്, മാവിള ജയൻ,രാജീവ്, രതീഷ്, നൗഷാദ് എന്നിവർ സംസാരിച്ചു.