അഞ്ചൽ: ഭാരതീപുരം ഓയിൽപാം സീനിയർ മാനേജരുടെ ഓഫീസ് പ്ലാന്റേഷൻ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ന്റെ നേതൃത്വത്തിൽ ഉപരോധിച്ചു. സി.ഐ.ടി.യു പ്രവർത്തകനും ഓയിൽപാം ജീവനക്കാരനുമായ ഗോപനെ അകാരണമായി സ്ഥലംമാറ്റിയ മാനേജുമെന്റിന്റെ നടപടിക്കെതിരെയാണ് ഉപരോധ സമരം നടന്നത്. ഉപരോധം പ്ലാന്റേഷൻ എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറിയും ഏരൂർ ഗ്രാമപഞ്ചായത്തു പ്രസിഡന്റുമായ ടി. അജയൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ നടത്തിയ സ്ഥലം മാറ്റം ഉടൻ പിൻവലിക്കാൻ മാനേജുമെന്റ് തയ്യാറായില്ലെങ്കിൽ ശക്തമായ സരമപരിപാടികൾ ആരംഭിക്കുമെന്ന് ടി. അജയൻ പറഞ്ഞു. സി.ഐ.ടി.യു. മേഖലാപ്രസിഡന്റ് ദിനേശ്, സെക്രട്ടറി ജോൺ ചെറിയാൻ, അനിൽ, പൊന്നച്ചൻ, ശ്യാം, ബൈജു തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വം നൽകി.