viswa-
ശ്രീ വിശ്വകർമ്മ വേദപഠന കേന്ദ്ര ധാർമ്മിക സംഘം സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഫോർവേർഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ശ്രീ വിശ്വകർമ്മ വേദപഠന കേന്ദ്രം സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനവും കളരിപ്രദർശനവും ഫോർവേർഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ ഉദ്ഘാടനം ചെയ്തു. വിശ്വകർമ്മ സമുദായത്തിന്റെയും മറ്റു പിന്നാക്ക ജനവിഭാഗങ്ങളുടെയും സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാൻ വിശ്വകർമ്മജർ വോട്ടുബാങ്കാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിശ്വകർമ്മ വേദപഠന കേന്ദ്ര ധാർമ്മിക സംഘം സംസ്ഥാന പ്രസിഡന്റ് ആറ്റൂർ ശരച്ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഗോപിനാഥ് പെരിനാട്, അഡ്വ. ബാബു സത്യാനന്ദം, മലവിള ശശിധരൻ, പി.വിജയബാബു, ആശ്രാമം സുനിൽകുമാർ, കെ.പ്രസാദ് എന്നിവർ സംസാരിച്ചു. പത്മനാഭ് എസ്.കർമ്മ, പാർത്ഥൻ എസ്.കർമ്മ എന്നിവർ വിശ്വകർമ്മ വേദസൂക്തവും ഗീതാപാരായണവും നിർവഹിച്ചു.