
കൊല്ലം: പെയിന്റിംഗ് രംഗത്ത് ഒരുവർഷംകൊണ്ട് 200 പേർക്ക് പരിശീലനം നൽകി തൊഴിൽ ഉറപ്പാക്കുന്ന രാജ്യാന്തര മാനദണ്ഡപ്രകാരമുള്ള നൈപുണ്യ പരിശീലനത്തിന് ചവറ ഐ.ഐ.ഐ.സിയിൽ അവസരം ഒരുങ്ങുന്നു. ലോകോത്തര പെയിന്റ് നിർമ്മാതാക്കളായ നെതർലാൻഡ്‌സ് കമ്പനി അക്സോ നോബെലും തൊഴിൽ വകുപ്പിന് കീഴിലുള്ള ഐ.ഐ.ഐ.സിയും സി.ആർ.ഇ.ഡി.എ.ഐയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ധാരണാപത്രം ഒപ്പുവച്ചു. 26 ദിവസമാണ് കോഴ്സ് കാലാവധി. 25 പേർക്കാണ് പ്രവേശനം. അപേക്ഷകർ പതിനെട്ട് വയസ് പൂർത്തിയായവരും പത്താം ക്ലാസ് യോഗ്യതയുള്ളവരുമായിരിക്കണം. താമസ സൗകര്യം ഇല്ലാതെ എണ്ണായിരം രൂപയും, താമസ സൗകര്യത്തിന് പതിനാലായിരം രൂപയുമാണ് ഫീസ്. ജൂൺ 3ന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 8078980000. വെബ്സൈറ്റ്: www.iiic.ac.in.