കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ ബാലോത്സവം വെട്ടിക്കവല ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഷൈൻ പ്രഭ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജെ.സി. അനിൽ, സെക്രട്ടറി പി.കെ. ജോൺസൻ, പഞ്ചായത്ത് അംഗം ആശ ബാബു, എം.ബാലചന്ദ്രൻ, ടി.എസ്. ജയചന്ദ്രൻ, കോട്ടപ്പുറം ശശി, എസ്. ഗിരീഷ് കുമാർ, ബി. ഉണ്ണികൃഷ്ണൻനായർ, ബിനോയി എന്നിവർ സംസാരിച്ചു. കടയ്ക്കൽ പഞ്ചായത്ത് ലൈബ്രറി നേതൃസമിതി ഒന്നാം സ്ഥാനവും കുമ്മിൾ പഞ്ചായത്ത് നേതൃസമിതി രണ്ടാം സ്ഥാനവും നേടി. 46 പോയിന്റ് നേടി കടയ്ക്കൽ അക്ഷരതണൽ ലൈബ്രറി ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ലൈബ്രറിക്കുള്ള ട്രോഫിയും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനദാനം നാദസ്വര വിദ്വാൻ വെട്ടിക്കവല കെ.എൻ. ശശികുമാർ, സീരിയൽ താരം സതീഷ് വെട്ടിക്കവല, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം ബി.വേണുഗോപാൽ എന്നിവർ വിതരണം ചെയ്തു.