ഓയൂർ: തോരാതെ പെയ്യുന്ന മഴയിൽ പൂയപ്പള്ളി വില്ലേജിൽ 2 വീടുകൾ തകർന്നു. ചെങ്കുളം പണയിൽ പുത്തൻവീട്ടിൽ ബേബി, പൂയപ്പള്ളി കോണത്ത് കിഴക്കതിൽ വീട്ടിൽ ശാന്ത എന്നിവരുടെ ഓട് മേഞ്ഞ വീടുകളാണ് തകർന്നത്. ബേബിയുടെ വീടിന്റെ മേൽക്കൂര പൂർണമായും നിലം പൊത്തി. ശാന്തയുടെ വീടിന് ഭാഗിക നാശം സംഭവിച്ചു. വില്ലേജ് അധികൃതർഎത്തി നാശനഷ്ടം തിട്ടപ്പെടുത്തി.