കുന്നിക്കോട് : ആവണീശ്വരം (പച്ചില) മുസ്ലീം ജമാഅത്തിന്റെ കീഴിലുള്ള നൂറുൽഹുദാ മദ്രസയിലെ 2022-23 വർഷത്തെ പ്രവേശന ആഘോഷം നടന്നു. ജമാഅത്ത് ചീഫ് ഇമാം അഹമ്മദ് കബീർ ബാഖവി ഉദ്ഘാടനം നിർവഹിച്ചു. ജമാഅത്ത് പ്രസിഡന്റ് എച്ച്.ഹാഷിമുദ്ദീൻ കുഞ്ഞ് അദ്ധ്യക്ഷനായി. വിളക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോട്, ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ, ഉസ്താദുമാർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.