zzzzzzzzzzzz

പരവൂർ: എസ്.എൻ.വി ഗേൾസ് ഹൈസ്കൂളിലെ 6 മുതൽ 9 ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള വേനലവധി ക്യാമ്പിന് തുടക്കമായി​. നാടക പഠനം, കവിതയുടെ രസതന്ത്രം, ഒറിഗാമി, കൗൺസലിംഗ് ക്ലാസ്, നാടൻപാട്ട് എന്നി​വയി​ലാണ് പരി​ശീലനം. പരവൂർ നഗരസഭ ചെയർപേഴ്സൻ പി​. ശ്രീജ ക്യാമ്പ് ഉദ് ഘാടനം ചെയ്തു. വാർഡ് കൗൺസിലർ രഞ്ജിത്ത്, മാനേജർ സാജൻ, ഹെഡ്മി​സ്ട്രസ് പ്രീത, പി.ടി.എ പ്രസിഡന്റ് സുവർണൻ പരവൂർ, ബിന്ദു എന്നിവർ സംസാരിച്ചു.