
തൊടിയൂർ: മലപ്പുറത്ത് നടന്ന പ്രഥമ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ നസീംബീവി നേടിയത് ഇരട്ടസ്വർണം. ലോംഗ് ജംപ്, ഹർഡിൽസ് എന്നീ ഇനങ്ങളിൽ മത്സരിച്ചാണ് സ്വർണം നേടിയത്. ദേശീയ, അന്തർദേശീയ തലങ്ങളിൽ നടന്നിട്ടുള്ള നിരവധി മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റുകളിൽ പങ്കെടുത്ത് ലോംഗ് ജംപ്,
ഹർഡിൽസ് എന്നീ ഇനങ്ങളിൽ നേരത്തെ സ്വർണം നേടിയിട്ടുണ്ട്. റിട്ട.
ട്രഷറി ഓഫീസറും സാമൂഹ്യ - സാംസ്കാരിക പ്രവർത്തകയുമാണ് നസീം ബീവി. തൊടിയൂർ ഇടക്കുളങ്ങര പാരിജാതത്തിൽ റിട്ട. ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ഷംസുദീനാണ് ഭർത്താവ്.