രാമൻകുളങ്ങര: ഫിഷറീസ് വകുപ്പുമായി ചേർന്ന് കോട്ടൂർകുളത്തിൽ മമത നഗർ നടത്തിയ മത്സ്യക്കൃഷിയുടെ വിളവെടുപ്പ് നഗർ പ്രസിഡന്റ്‌ വാര്യത്ത് മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. കട്ല, റൂഹ് ഇനത്തിൽപ്പെട്ട മത്സ്യങ്ങളെയാണ് കൃഷി ചെയ്തത്. കർഷകൻ എസ്. സുരേഷ്‌കുമാർ, ആർ. രാമചന്ദ്രൻ പിള്ള, ഫിഷറീസ് ഉദ്യോഗസ്ഥൻ നിസാം, എസ്. രാകുമാർ, കെ. ശിവപ്രസാദ്, ഡി. സോമശേഖരൻ പിള്ള, ജി. രാജേന്ദ്രപ്രസാദ് എന്നിവർ നേതൃത്വം നൽകി.