aicu-
ഭാരത കത്തോലിക്ക സഭയുടെ ആസ്ഥാനമായ കേരളത്തിൽ ക്രിസ്ത്യൻ യൂണിവേഴ്സിറ്റി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു കൂടിയ ആൾ ഇന്ത്യ കാത്തലിക് യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ്

കൊല്ലം: ഭാരത കത്തോലിക്ക സഭയുടെ ആസ്ഥാനമായ കേരളത്തിൽ ക്രിസ്ത്യൻ യൂണിവേഴ്സിറ്റി ആരംഭിക്കണമെന്ന് ആൾ ഇന്ത്യ കാത്തലിക് യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഇതിനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കാൻ കേരളത്തിലെ മൂന്നു റീത്തുകളുടെയും സംയുക്ത വേദിയായ ആൾ ഇന്ത്യ കാത്തലിക് യൂണിയൻ തീരുമാനിച്ചു. ജൂണിൽ ഗോവയിൽ കൂടുന്ന ദേശീയ വർക്കിംഗ് കമ്മിറ്റി ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയുടെ കരടിന് അന്തിമരൂപം നൽകും

ആൾ ഇന്ത്യ കാത്തലിക് ബിഷപ്സ് കോൺഫറൻസിന്റെ നേതൃത്വത്തിലുള്ള ലത്തീൻ റീത്ത്, സിറോ മലബാർ റീത്ത്, മലങ്കര റീത്തുകളുടെ സംയുക്ത സംസ്ഥാന നേതൃയോഗമാണ് തീരുമാനമെടുത്തത്. കൊല്ലത്ത് ചേർന്ന ആൾ ഇന്ത്യ കാത്തലിക് യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ സംസ്ഥാന പ്രസിഡന്റ് അൽഫോൺസ് പെരേര അദ്ധ്യക്ഷത വഹിച്ചു.
സംയുക്ത റീത്തുകളുടെസംസ്ഥാന ഭാരവാഹികളായ ജസ്റ്റിൻ ആന്ററണി, കല്ലട ദാസ്, ബാബു അത്തിപ്പൊഴിയിൽ,എമേഴ്സൺ, തോമസ് ജോൺ തേവര, ജോസഫ് ചെറിയാൻ, ആൻറണി തൊമ്മാന, ബേബി സൈമൺ, സെബാസ്റ്റ്യൻ വടശ്ശേരി, ബെന്നി ആൻറണി എന്നിവർ സംസാരിച്ചു.