p
തേവലക്കര ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ ജന്മദിനാഘോഷം പി ഫിലിപ്പ്ന ഉദ്ഘാടനം ചെയ്യുന്നു

ചവറ: തേവലക്കര ഗ്രാമപഞ്ചായത്തിൽ പടിഞ്ഞാറ്റക്കര വടക്ക് ഒന്നാം വാർഡിൽ കുടുംബശ്രീ എ.ഡി.എസിന്റെയും വാർഡിലെ 15 ഗ്രൂപ്പുകളുടെയും നേതൃത്വത്തിൽ ജന്മദിനാഘോഷം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

വാർഡ് അംഗം അനസ് നാത്തയ്യത്ത് അദ്ധ്യക്ഷത വഹിച്ചു. അസി.സെക്രട്ടറി സജിജന്മദിന സന്ദേശം നൽകി. സി.ഡി.എസ്. അംഗം സന്ധ്യ, എ.ഡി.എസ് ഭാവാഹികളായ ഷംല, അജിതകുമാരി,പ്രസന്നകുമാരി തുടങ്ങിയവർ സംസാരിച്ചു. വാർഡിലെ 15 ഗ്രൂപ്പുകളിൽ കേക്ക്, മധുര പലഹാരങ്ങൾ, കലാപരിപാടികൾ തുടങ്ങിയവ സംഘടിപ്പിച്ചു.