ചവറ: ഭരണിക്കാവ് സമന്വയം കൂട്ടായ്മ കളിവീട് എന്ന പേരിൽ ത്രിദിന ശിൽപശാല സംഘടിപ്പിച്ചു. ചവറ മഹാത്മാസ്കൂളിൽ ആരംഭിച്ച ശിൽപശാല
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി ഉദ്ഘാടനം ചെയ്തു. ജെ.ഗോപകുമാർ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ വസന്തകുമാർ, ഫാദർ ജയിംസ്, ജോമോൾമോൻസി, ജോസ് വർഗ്ഗീസ്, വിജയരാജൻ, മൈക്കിൾ, ഗിരീഷ്, എന്നിവർ സംസാരിച്ചു. ബാബുഭാസ്കർ സ്വാഗതവും സനിൽ നങ്ങേഴം നന്ദിയും പറഞ്ഞു. മനോഹരൻപിള്ള, മുരളി, പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു. ജോസ് ടൈറ്റസ് ക്യാമ്പിന് നേതൃത്വം നൽകി.