ചവറ: ബേബിജോൺ മെമ്മോറിയൽ ഗവ.കോളേജിൽ സുവോളജി, ഫിസിക്സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയും കോളേജ് വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചയ്ക്കായി 26ന് രാവിലെ 10.30ന് സുവോളജിക്കും ഉച്ചയ്ക്ക് 1.00ന് ഫിസിക്സിനും യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജ് ഓഫീസ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.