കരുനാഗപ്പള്ളി: കോൺഗ്രസ് നേതാവും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന പന്തപ്ലാവിൽ ഗോപാലകൃഷ്ണപിള്ളയെ ഒന്നാം ചരമ വാർഷികത്തിൽ അനുസ്മരിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. പന്തപ്ലാവിൽ ഗോപാലകൃഷ്ണപിള്ള സ്മാരക പുരസ്‌കാരം സി.ആർ.മഹേഷ് എം.എൽ.എയ്ക്ക് സമ്മാനിച്ചു. അഡ്വ.ബി. അനിൽകുമാർ ആദ്ധ്യക്ഷത വഹിച്ചു. തൊടിയൂർ രാമചന്ദ്രൻ, എൻ. അജയകുമാർ, അഡ്വ. എം.എ.ആസാദ്, കെ.പി. രാജൻ, മായ സുരേഷ്, സൈനുദീൻ, അനിൽ പന്തപ്ലാവിൽ എന്നിവർ സംസാരിച്ചു. കടശ്വാസകമ്മിഷൻ അംഗം കെ.ജി.രവി ചികിത്സാസഹായം വിതരണം ചെയ്തു. പാവമ്പാ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മേലൂട്ട് പ്രസന്നകുമാർ സ്വാഗതവും പന്തപ്ലാവിൽ രഘുപിള്ള നന്ദിയും പറഞ്ഞു.