കൊല്ലം: സർക്കാർ നിയമനങ്ങളിൽ അഞ്ച് ശതമാനം ജോലി സംവരണം ഏർപ്പെടുത്തണമെന്ന് വാദ്ധ്യായർ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അജിത് കുമാർ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡന്റ് മണി ബാലൻ അദ്ധ്യക്ഷത വഹിച്ചു. നിയമസഭ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് മുഖ്യപ്രഭാഷണം നടത്തി. ഓർഗനൈസിംഗ് സെക്രട്ടറി സജീവ് പാല സ്വാഗതം പറഞ്ഞു. മുൻ ജനറൽ സെക്രട്ടറി സോമദാസ് വെട്ടിക്കവല പതാക ഉയർത്തി.

വൈകിട്ട് നടന്ന സമാപന സമ്മേളനം ആർ.എസ്. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. മണിബാലൻ മാവേലിക്കര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ മോഹൻകുമാർ കോട്ടയം, പി.കെ. സോമദാസ് വെട്ടിക്കവല, സുമതി കലൂർക്കാട്, സജീവ് പാല, സുരേന്ദ്രൻ കണ്ണൂർ, ശിശുപാലൻ തിരുവനന്തപുരം, ഡോ. അജിത്കുമാർ കൊല്ലം, ഷൺമുഖൻ തെക്കുംഭാഗം, തമ്പിരാജ് തൃശൂർ, സിബി കൊടുങ്ങല്ലൂർ, വസന്തകുമാർ എറണാകുളം, ശശി കോട്ടയം, ശശാങ്കൻ വർക്കല, ബിജു അഴീക്കോട്, സുജിത് കൊല്ലം, സുനിൽ മലപ്പുറം, പ്രജിത് നൂറനാട്, ഭദ്രൻ തെക്കുംഭാ ഗം, അനിരുദ്ധൻ കരുനാഗപ്പള്ളി, അശോകൻ ഇടക്കുളങ്ങര, ശ്രീഹരി ഇടക്കുളങ്ങര, രഘു കോയിവിള, പ്രകാശ് കോയിവിള എന്നിവർ സംസാരിച്ചു. ശിശുപാലൻ തിരുവനന്തപുരം നന്ദി പറഞ്ഞു.