കരുനാഗപ്പള്ളി: ക്ലാപ്പന ഷൺമുഖ വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമംനടന്നു. മുൻ അദ്ധ്യാപകനും ക്ലാപ്പന ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ രാജപ്പൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു. വിക്രം സാരാഭായി സ്പേസ് സെന്ററിലെ സ്പെയ്സ് ട്രാൻസ്പോർട്ടേഷൻ സിസ്റ്റത്തിലെ അസോസിയേറ്റ് ഡയറക്ടറും പൂർവ വിദ്യാർത്ഥിയുമായ സുജിത് കുമാർ മുഖ്യപ്രഭാഷണം നടത്തി. സുവനീറിന്റെ പ്രകാശനം ഡോ. ലിസയും വൃക്ഷത്തൈ വിതരണം ഭാസ്കരനും നിർവഹിച്ചു. തുടർന്ന് പൂർവ്വ വിദ്യാർത്ഥികൾ ഗുരുക്കന്മാരെ ആദരിച്ചു. വള്ളിക്കാവ് ശ്രീകുമാർ, വിജയകൃഷ്ണൻ,സുധാകരൻ, ഹരിപ്രിയ, ഹരി പ്രിയൻ, ഉണ്ണിയാർച്ച, ഹരിലാൽ, രശ്മി, ദാസൻ, അജി, രാധാമണി എന്നിവർ സംസാരിച്ചു.