photo

ശാസ്താംകോട്ട: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള ഗ്രാമസഭകൾക്ക് മൈനാഗപ്പള്ളി പഞ്ചായത്തിൽ തുടക്കമായി. ഗ്രാമസഭകൾ കഴിഞ്ഞ 16നാണ് തുടങ്ങിയത്. അടുത്ത സമ്പത്തിക വർഷത്തെ പദ്ധതികൾ രൂപീകരിക്കുന്ന ചർച്ചകൾ ഗ്രാമസഭകളിൽ സജീവമാണ്. ഗ്രാമസഭകൾ 21ന് അവസാനിക്കും. വയോജന, ഭിന്നശേഷി,ബാല ഗ്രാമസഭകൾ ഇന്ന് നടക്കും. വാർഡ് അംഗങ്ങൾക്ക് പുറമേ പ്രസിഡന്റ് പി.എം.സെയ്ത് ,വൈസ് പ്രസിഡന്റ് ലാലിബാബു, സെക്രട്ടറി ഡമാസ്റ്റൻ, അസി. സെക്രട്ടറി സിദ്ദിഖ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവരാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത് .