കൊല്ലം: വാട്ടർ അതോറിട്ടി​യിലെ പെൻഷൻ പരിഷ്കരിക്കണമെന്ന് കേരള വാട്ടർ അതോറിട്ടി​ പെൻഷണേഴ്സ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ടി. വത്സപ്പൻ നായർ ഉദ്ഘാടനം ചെയ്തു. എം.കെ. കുമാരപിള്ള അദ്ധ്യക്ഷത വഹിച്ചു. കെ.സി. ബോവസ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി എസ്. രവീന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എൻ. രാജേന്ദ്രൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഭാരാവാഹികളായി സി. ലതാകുമാരി (പ്രസിഡന്റ്), ജെ. അശോകൻ, എസ്. മാധുരി (വൈസ് പ്രസിഡന്റുമാർ), എസ്. രവീന്ദ്രൻ (സെക്രട്ടറി), കെ.സി. ബോവസ്, വൈ. ജൈനമ്മ (ജോ. സെക്രട്ടറിമാർ), എൻ. രാജേന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.