bhasuran-m-86

കൊല്ലം: ശ്രീനാരായണ കോളേജുകളിൽ ദീർഘകാലം കൊമേഴ്സ് പ്രൊഫസറായിരുന്ന കൊല്ലം മുണ്ടയ്ക്കൽ എം.ആർ.എ - 44 രേഭസിൽ പ്രൊഫ. എം. ഭാസുരൻ (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പ്രൊഫ. പി.ആർ. രേണുകാദേവി (റിട്ട. ഹിന്ദി പ്രൊഫസർ, ശ്രീനാരായണ കോളേജ്). മകൾ: എസ്. സിജ (ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക, എം.കെ.എൽ.എം എച്ച്.എസ്.എസ്, കണ്ണനല്ലൂർ). മരുമകൻ: എസ്.ആർ. ദിലി (മാനേജർ ഹിന്ദുസ്ഥാൻ ലാറ്റക്സ്, തിരുവനന്തപുരം).