election
നിസാം (വട്ടപ്പാറ നിസാർ )

ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിലെ മുളയറച്ചാൽ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫി ന് അട്ടിമറി വിജയം. പതിറ്റാണ്ടുകളായി എൽ.ഡി.എഫ് കുത്തകയായിരുന്ന മുളയറച്ചാൽ വാർഡ് എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് വൻ ഭൂരിപക്ഷത്തോടെ പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ പഞ്ചായത്തിൽ ഭരണമാറ്റത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പിൽ ജില്ലയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചത്. നിസാം (വട്ടപ്പാറ നിസാർ , യു.ഡി.എഫ്) 793 വോട്ടും ഷീജ നൗഷാദ് (എൽ.ഡി.എഫ്) 394 വോട്ടും ആലുവിള വിജയകുമാർ ( ബി.ജെ.പി) 48 ഉം , ബി.എ.ഷൈജു (പി.ഡി.പി) 15 വോട്ടുകളും നേടി.യു ഡി.എഫ് സ്ഥാനാർത്ഥി 399 വോട്ടിന്റെ ഭൂപിപക്ഷത്തോടെ വിജയിച്ചു. സി.പി.ഐയുടെ പഞ്ചായത്തംഗമായിരുന്ന എസ്.അമൃതിന്റെ മരണത്തെതുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
ആകെ 17 സീറ്റുകളുള്ള പഞ്ചായത്തിൽ എൽ.ഡി.എഫ് 8 , യു.ഡി.എഫ് 7 ബി.ജെ.പി 2 എന്നിങ്ങനെയിരിന്നു കക്ഷിനില. എന്നാൽ മുളയറച്ചാൽ വാർഡിൽ യു.ഡി.എഫ് വിജയിച്ചതോടെ എൽ.ഡി.എഫിന് ഏഴ് സീറ്റായി കുറഞ്ഞു. ഇതോടെ പഞ്ചായത്ത് ഭരണമാറ്റത്തിന് വഴിയൊരുങ്ങിയിരിക്കുകയാണ്.