കൊല്ലം: ജില്ലാ ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ, പ്രൊഫ. ആദിനാട് ഗോപി സാഹിത്യ പുരസ്കാരം മന്ത്രി ആർ. ബിന്ദുവിൽ നിന്നു കവി​ സച്ചി​ദാനന്ദൻ സ്വീകരി​ച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡോക്യുമെന്ററി പ്രകാശനം ഡോ.പി.കെ.ഗോപൻ, എൻഡോവ്മെന്റ് വിതരണം സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം എസ്. നാസർ എന്നിവർ നിർവഹിച്ചു. ഡോ. വള്ളിക്കാവ് മോഹൻദാസ് പ്രൊഫ. ആദിനാട് ഗോപി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. സുകേശൻ, ഡോ.കെ.ബി. ശെൽവമണി, എൻ. ഷൺമുഖദാസ്, ഡോ. എ.ജി. ഷിബി, പി. ഉഷാകുമാരി എന്നിവർ സംസാരി​ച്ചു.