sanjay-news-photo
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടന്ന പച്ചക്കറി കൃഷി വിളവെടുപ്പ് മഹോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സദാനന്ദൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടന്ന വിളവെടുപ്പ് മഹോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സദാനന്ദൻ പിള്ള ഉദ്ഘാടനം ചെയ്തു. കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സത്യപാലൻ, അംഗങ്ങളായ ബൈജു ലക്ഷ്മണൻ, രജിതകുമാരി, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷ്, പ്രിൻസിപ്പൽ ഡോ. അബ്ദുൽ റഷീദ്, ഹെൽത്ത് ഇൻസ്പെക്ടർ ബാലൻ, ചാത്തന്നൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷിബു, കല്ലുവാതുക്കൽ കൃഷി ഓഫീസർ സാലിഹ, അസിസ്റ്റന്റ് കൃഷി ഓഫീസർ രാജ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.