
പരവൂർ: എസ്.എൻ.വി ഗേൾസ് ഹൈസ്കൂളിലെ 6 മുതൽ 9 ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള വേനലവധി ക്യാമ്പിന് തുടക്കമായി. നാടക പഠനം, കവിതയുടെ രസതന്ത്രം, ഒറിഗാമി, കൗൺസലിംഗ് ക്ലാസ്, നാടൻപാട്ട് എന്നിവയിലാണ് പരിശീലനം. പരവൂർ നഗരസഭ ചെയർപേഴ്സൻ പി. ശ്രീജ ക്യാമ്പ് ഉദ് ഘാടനം ചെയ്തു. വാർഡ് കൗൺസിലർ രഞ്ജിത്ത്, മാനേജർ സാജൻ, ഹെഡ്മിസ്ട്രസ് പ്രീത, പി.ടി.എ പ്രസിഡന്റ് സുവർണൻ പരവൂർ, ബിന്ദു എന്നിവർ സംസാരിച്ചു.