sammelanam

കൊല്ലം: കേരളാ മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ പെൻഷണേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഇന്ന് കൊല്ലം സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടക്കും. രാവിലെ 10ന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മേയർ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷയാകും. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡന്റ് വി.എൻ. പുരുഷോത്തമൻ, ജനറൽ സെക്രട്ടറി കെ. വിജയരാഘവൻ, വൈസ് പ്രസഡന്റ് ആർ. തുളസീധരൻ, സ്വാഗതസംഘം കൺവീനർ കെ. സുനിൽ ബാബു, വൈസ് പ്രസിഡന്റ് ഡി. ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.