
കൊട്ടാരക്കര: പത്താം ക്ളാസ് വിദ്യാർത്ഥിനിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ യുവാക്കൾ അറസ്റ്റിൽ. നെടുവത്തൂർ കുറ്റിക്കാട് ലക്ഷംവീട് കോളനിയിൽ ബിന്ദുഭവനിൽ വിനയൻ (39), വെട്ടിക്കവല ചിരട്ടക്കോണം ചരുവിള പുത്തൻവീട്ടിൽ രാഹുൽ (26) എന്നിവരെയാണ് റൂറൽ എസ്.പി നിയോഗിച്ച പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രങ്ങൾ തടയുന്ന നിമയപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.