കുന്നിക്കോട് : എം.എസ്.പി റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ബിജു പൂന്തോട്ടത്തിലിനെ അനുസ്മരിച്ചു. പൊതുപ്രവർത്തകനായ ബിജു പൂന്തോട്ടത്തിലിന്റെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ നിർദ്ധനർക്കുള്ള ചികിത്സ ധനസഹായം വിതരണം ചെയ്തു.
ചടങ്ങ് റസിഡൻസ് അസോസിയേഷൻ രക്ഷാധികാരി സി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷണ്മുഖൻ അദ്ധ്യക്ഷനായി. സെക്രട്ടറി എം.എസ്.ഗിരീഷ് സ്വാഗതവും ഗോപകുമാർ ഇടയ്ക്കാട്ട് നന്ദിയും പറഞ്ഞു. ലീന സുരേഷ്, കെ.ആർ.ശ്രീകല, ബേബി ശ്രീകല, സുരേഷ് ബാബു, ഗോപകുമാർ, ആദിത്യൻ, കൃഷ്ണ എന്നിവർ സംസാരിച്ചു.