photo

കൊല്ലം: കുണ്ടറ കാഞ്ഞിരകോട് കായലിൽ നീന്തലിൽ ഹരിശ്രീ കുറിച്ച് കുട്ടിക്കൂട്ടം. പത്ത് ദിവസത്തെ സൗജന്യ നീന്തൽ പരിശീലന കോഴ്സാണ് ആരംഭിച്ചത്. സുരക്ഷാ സംവിധാനങ്ങളോടെ അൻപത് കുട്ടികളാണ് പരിശീലനത്തിനിറങ്ങിയത്. പുതുതായെത്തുന്നവരെയും ഉൾപ്പെടുത്തും.

കുണ്ടറ കോട്ടപ്പുറം ഇടവകയിലെ ഫാ. ജോസ് ലാസറിന്റെ നേതൃത്വത്തിലാണ് ജലസാക്ഷരതാ യജ്ഞമെന്ന പരിശീലന പരിപാടി സംഘടിപ്പിച്ചത്. നീന്തൽ പരിശീലകനും ഗിന്നസ് വേൾഡ് റെക്കാഡ് ജേതാവുമായ ഡോ. റെയ്നോൾഡ് ബേബിയാണ് പരിശീലകൻ. ഒറ്റയ്ക്കും കൂട്ടായും വെള്ളത്തിലിറക്കിയാണ് പരിശീലനം. അഞ്ച് വയസിന് മുകളിലുള്ളവർക്ക് പങ്കെടുക്കാം. പത്ത് ദിവസത്തെ പരിശീലനം പൂർത്തിയാകുമ്പോൾ ചവറ തെക്കുംഭാഗം ജീവൻ രക്ഷാ അക്കാദമിയുടെ സർട്ടിഫിക്കറ്റും നൽകും. ഫോൺ: 9744668754.