grama
ഗ്രാമസഭ

തഴവ: കുലശേഖരപുരം ഗ്രാമ പഞ്ചായത്തിലെ ഗ്രാമസഭകൾക്ക് 22ന് തുടക്കമാകും. 22ന് രാവിലെ 11ന് 17ാം വാർഡ് ഗ്രാമസഭ 37-ാം നമ്പർ അംഗൻവാടിയിലും 2.30 ന് 8-ാം വാർഡ് ഗ്രാമസഭ വവ്വക്കാവ് എൽ.പി. എസിലും നടക്കും.

23 ന് രാവിലെ 10. 30 ന് 1-ാം വാർഡ് ഗ്രാമസഭ ഗുരുമന്ദിരം ജംഗ്ഷനിലും വൈകിട്ട് 3ന് 5-ാം വാർഡ് ഗ്രാമസഭ അരിമണ്ണൂർ കളരിയിലും നടക്കും.

24 ന് രാവിലെ 10.30 ന് 6-ാം വാർഡ് ഗ്രാമസഭ ഇടിച്ചിരേത്ത് വീട്ടിലും 9-ാം വാർഡ് ഗ്രാമസഭ വെൽഫെയർ എൽ.പി.എസിലും വൈകുന്നേരം 3 ന് 10-ാം വാർഡ് ഗ്രാമസഭ അൽ സെയ്യിദ് സ്കൂളിലും 11-ാം വാർഡ് ഗ്രാമസഭ പുത്തൻപുര ജംഗ്ഷനിലും നടക്കും.

25 ന് രാവിലെ 10.30 ന് 13-ാം വാർഡ് ഗ്രാമസഭ കളത്തിൽ വീട്ടിലും വൈകുന്നേരം 3 ന് രണ്ടാം വാർഡ് ഗ്രാമസഭ അച്ചുതാലയത്തിലും മൂന്നാം വാർഡ് ഗ്രാമസഭ 218-ാം നമ്പർ ബാങ്കിലും 14-ാം വാർഡ് ഗ്രാമസഭ എസ്.എൻ.ടി.വി യു.പി.എസി ലും നടക്കും.

26 ന് രാവിലെ 10. 30 ന് നാലാം വാർഡ് ഗ്രാമസഭ ഗീതാജ്ഞലിയിലും 12-ാം വാർഡ് ഗ്രാമസഭ നല്ല വീട്ടിലും, 15-ാം വാർഡ് ഗ്രാമസഭ 32 -ാംനമ്പർ അംഗൻവാടിയിലും ഉച്ചയ്ക്ക് ശേഷം 2 ന് 7-ാം വർഡ് ഗ്രാമസഭ മെഴുവേലിത്തറ പടീറ്റതിലും 3 ന് 18-ാം വാർഡ് ഗ്രാമസഭ കുറുങ്ങാട്ട് ജംഗ്‌ഷനിലും നടക്കും.

27 ന് രാവിലെ 10.30 ന് 19-ാം വാർഡ് ഗ്രാമസഭ ആദിനാട് എൽ.പി.എസിലും 21-ാം വാർഡ് ഗ്രാമസഭ പുരിയത്ത് അംഗൻവാടിയിലും ഉച്ചയ്ക്ക് ശേഷം 2 ന് 20-ാം വാർഡ് ഗ്രാമസഭ അക്ഷരയിലും 3 ന് 22-ാം വാർഡ് ഗ്രാമസഭ പറത്തോടത്ത് അംഗൻവാടിയിലും നടക്കും.

28 ന് വൈകുന്നേരം 3 ന് 23-ാം വാർഡ് ഗ്രാമസഭ പീടികത്തറ ജംഗ്ഷനിലും നടക്കും.