കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിൽ വായ്പ വിതരണം ചെയ്തു. കൊട്ടാരക്കര താലൂക്ക് മൈക്രോ യൂണിറ്റ് സോഷ്യൽ വെൽഫയർ സഹകരണ സംഘമാണ് വായ്പ അനുവദിച്ചത്. പാങ്ങലുകാട് ഗുരുദീപം സംഘത്തിന് 6ലക്ഷം, ഗുരുപ്രഭ സംഘത്തിന് 6ലക്ഷം, മടത്തറ ഗുരുദേവ് സംഘം 6ലക്ഷം, ഇടയ്ക്കോട് ഗുരു ചൈതന്യ 7ലക്ഷം, പുതുശ്ശേരി 6.5ലക്ഷം എന്നിങ്ങനെയാണ് വായ്പ വിതരണം ചെയ്തത്. വായ്പ വിതരണ മേള കൊട്ടാരക്കര യൂണിയൻ പ്രസിഡന്റും മൈക്രോ യൂണിറ്റ് സൊസൈറ്റി പ്രസിഡന്റുമായ സതീഷ് സത്യപാലൻ ഉദ്ഘാടനം ചെയ്തു. വായ്പ വിതരണോദ്ഘാടനം കടയ്ക്കൽ യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ് നിർവഹിച്ചു. യോഗം ജനറൽ സെക്രട്ടറി അനുവദിച്ച കാൻസർ രോഗി കൾക്കുള്ള ചികിത്സാ ധനസഹായവും വിതരണം ചെയ്തു . വൈസ് പ്രസിഡന്റ് കെ. പ്രേം രാജ്, പാങ്ങലുകാട് ശശി, അമ്പിളിദാസൻ, രഘു നാഥൻ, എസ്. വിജയൻ യൂണിയൻ വനിതാ സംഘം പ്രസിഡന്റ് എം.കെ. വിജയമ്മ , ഇടയ്ക്കോട് ശാഖ സെക്രട്ടറി ദേവദാസ്, പങ്ങലുകാട് ശാഖ സെക്രട്ടറി കുമാരദാസ്, പുതുശേരി ഗുരുദേവസംഘം താലൂക് മൈക്രോയൂണിറ്റ് സൊസൈറ്റി സെക്രട്ടറി ആദ്മജ എന്നിവർ പ്രസംഗിച്ചു .