
കൊല്ലം: ദർശൻ ഫൗണ്ടേഷൻ കരുനാഗപ്പള്ളിയുടെയും അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസ് സോഷ്യൽവർക്ക് ഡിപ്പാർട്ട്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പേരയം ഗ്രാമ പഞ്ചായത്ത് ഒമ്പതാംവാർഡിലെ കുട്ടികളുടെ മാതാപിതാക്കൾക്ക് കാവൽ രക്ഷാകർത്തിത്വഅവബോധ ക്ലാസ് സംഘടിപ്പിച്ചു. കാവൽ പദ്ധതി കോ -ഓർഡിനേറ്റർ പവിൻനായക് ക്ലാസ് നയിച്ചു. പേരയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര ഉദ്‌ഘാടനം നിർവഹിച്ചു. ദർശൻ ഫൗണ്ടേഷൻ ചെയർമാൻ ബി.അനിൽ കുമാർ, അമൃത വിശ്വവിദ്യാ പീഠം സോഷ്യൽ വർക്ക് ഡിപ്പാർട്ടമെന്റ് അദ്ധ്യാപകരായ വി.എസ്.കൊച്ചുകൃഷ്ണക്കുറുപ്പ്, നിഷാന്ത് എം.പിള്ള, ലീഗൽ കം പ്രൊബേഷൻ ഓഫീസർ ബിജിത എസ്.ഖാൻ, കേസ് വർക്കർ ദീപ്തി തോമസ്, ഇന്റേൺഷിപ്പ് വിദ്യാർഥിയായ ബി.വിദ്യ, അമൃത വിശ്വവിദ്യാപീഠം എം.എസ്. ഡബ്ളിയു വിദ്യാർത്ഥികളായ അൽഫോൺസ് ആന്റോ, എം.പൂജകൃഷ്ണ, വി.അരവിന്ദ്, പേരയം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനോദ് പാപ്പച്ചൻ, റോയ്ച്ചൽ ജോൺസൺ എന്നിവർ പങ്കെടുത്തു.