training

കൊല്ലം: തൊഴിൽ വകുപ്പിന് കീഴിൽ ചവറയിൽ പ്രവർത്തിക്കുന്ന ഐ.ഐ.ഐ.സിയിൽ നടത്തുന്ന സ്ത്രീ ശാക്തീകരണ തൊഴിലധിഷ്ഠിത പരിശീലന പരിപാടിയിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ നടക്കും. അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ജി.ഐ.എസ് / ജി.പി.എസ് എന്ന ആറുമാസ ദൈർഘ്യമുള്ള പരിശീലന പരിപാടിയിലേക്കുള്ള വനിതകളെ കണ്ടെത്തുന്ന പ്രക്രിയയാണ് നടക്കുക. അപേക്ഷകർ ബി.ടെക് സിവിൽ /ഡിപ്ലോമ സിവിൽ /സയൻസ് ബിരുദദാരികൾ /ബി.എ ജ്യോഗ്രഫി യോഗ്യതയുള്ളവരായിരിക്കണം.

കുടുംബ വാർഷിക വരുമാനം അഞ്ചുലക്ഷത്തിൽ താഴെയുള്ളവർ,​ പട്ടിക ജാതി /പട്ടിക വർഗ/ഒ.ബി.സി,​ കൊവിഡിൽ ജോലി നഷ്ടപ്പെട്ടവർ,​ ഒരു രക്ഷിതാവ് മാത്രമുള്ളവർ,​ വിധവ,​ ഒരു പെൺകുട്ടി മാത്രമുള്ള അമ്മമാർ എന്നിവർക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ആറ് മാസത്തേക്കുള്ള താമസം, പഠനം, ഭക്ഷണ സൗകര്യങ്ങൾ ഐ.ഐ.ഐ.സി ഒരുക്കും. മൊത്തം ഫീസിന്റെ പത്ത് ശതമാനം തുക അടച്ചാൽ മതി. ഇരുപത് സീറ്റിലേക്കാണ് പ്രവേശനം. രേഖകളുമായി രാവിലെ 10ന് എത്തിച്ചേരണം. ഫോൺ: 8078980000. വെബ്സൈറ്റ്: www.iiic.ac.in.