
കൊല്ലം: കർമല റാണി ട്രെയിനിംഗ് കോളേജിൽ ബി.എഡ് ഫിസിക്കൽ സയൻസ് വിഭാഗത്തിൽ ഒരു ഗസ്റ്റ് ലക്ചററുടെ ഒഴിവ്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ പാനലിൽ രജിസ്റ്റർ ചെയ്ത നിർദിഷ്ട യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ജൂൺ 4ന് രാവിലെ 10ന് കോളേജിൽ നേരിട്ട് ഹാജരാകണം.