sam2

കൊല്ലം: സർക്കാർ ഓഫീസ് കെട്ടിടങ്ങൾ മാലിന്യമുക്തമാക്കാൻ റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികളുടെ പ്രവർത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ. ഡാനിയേൽ വിക്‌ടോറിയ ആശുപത്രിയിൽ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.

സംസ്ഥാനത്ത് ആദ്യഘട്ടമായി 32 കേന്ദ്രങ്ങളിലാണ് പദ്ധതി ആരംഭിക്കുന്നത്. ഇതിൽ ആറെണ്ണം ജില്ലയിലാണ്. അഞ്ചെണ്ണത്തിന്റെ നിർമ്മാണം പൂർത്തിയായി. ഒരെണ്ണം പൂർത്തീകരണഘട്ടത്തിലാണ്.
വിക്‌ടോറിയ ആശുപത്രി സൂപ്രണ്ട് ഡോ. ബി. കൃഷ്ണവേണി അദ്ധ്യക്ഷയായി. നവകേരളം കർമ്മപദ്ധതി ജില്ലാ കോ ഓർഡിനേറ്റർ എസ്. ഐസക് സ്വാഗതം പറഞ്ഞു. ക്ലീൻ കേരള പദ്ധതി മാനേജർ എസ്. നസീം ഷാ, ആർ.എം.ഒ ഡോ. അനു.ജെ. പ്രകാശ്, പി.ആർ.ഒ ഷാൻ സേനാനി തുടങ്ങിയവർ പങ്കെടുത്തു.