sisa
ശിസസുരേഷ്.

ഓടനാവട്ടം : വെളിയം പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്ന കളപ്പില വാർഡിൽ വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി ശിസ സുരേഷ് ഇന്ന് രാവിലെ 10ന് സത്യ പ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. ബിനോജ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും. 2 69വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എൽ.ഡി. എഫ് സ്ഥാനം നിലനിറുത്തിയത്. ശിസസുരേഷ് 671, ബി.ജെ.പി സ്ഥാനാർത്ഥി അശ്വതി വിശ്വനാഥ് 402, യു.ഡി .എഫ് സ്ഥാനാർത്ഥി താരാരാജീവ്‌ 222വോട്ടുകളാണ് നേടിയത്.

വാർഡ് അംഗമായിരുന്ന സി.പി.എം അംഗം ഇന്ദുകലാ അനിലിന്റെ നിര്യാണം മൂലമാണ് ഉപ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.