കുന്നത്തൂർ : മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു എന്നാരോപിച്ച്
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ കേസ്സെടുത്തതിൽ പ്രതിഷേധിച്ച് ശാസ്താംകോട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവിൽ പ്രകടനം നടന്നു.
ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കാരുവള്ളിൽ ശശി, വൈ.ഷാജഹാൻ,ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്,യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ്ബാബു, വൈ.നജിം, ആർ.അരവിന്ദാക്ഷൻ നായർ, ശാസ്താംകോട്ട ഷാജഹാൻ, റോയി, എം.എസ്.വിനോദ്,കെ.പി അൻസർ, ഹരി കുന്നുംപുറം,അബ്ദുൽ സലാം, പി.ആർ ബിജു,വിദ്യാരംഭം ജയകുമാർ, ചന്ദ്രൻ കല്ലട,തടത്തിൽ സലിം, ഐ.ഷാനവാസ്,ഉമാദേവി, കൊയ് വേലി മുരളി,ലോജു ലോറൻസ്, ഓമന കുട്ടൻ പിള്ള തുടങ്ങിയവർ നേതൃത്വം നൽകി.