പരവൂർ: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് പരവൂർ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ ടൗണിൽ പ്രകടനം നടത്തി. കോൺഗ്രസ് ഭവനിൽ നിന്നാരംഭിച്ച പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് സിജി പഞ്ചവടി, കെ.പി.സി.സി അംഗം നെടുങ്ങോലം രഘു, ഡി.സി.സി സെക്രട്ടറി ഷുഹൈബ്, ഡി.സി.സി അംഗങ്ങളായ എൻ. രഘു, ബി. സുരേഷ്, പരവൂർ സജീബ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ.രഞ്ജിത്ത്, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ പൊഴിക്കര വിജയൻപിള്ള, സുനിൽകുമാർ, മഹേശൻ, പ്രേംജി, സാദിഖ്, ആർ.ഷാജി, ശിവപ്രകാശ്, സുരേഷ് കുമാർ, ബിനുകുമാർ മണ്ഡലം കമ്മിറ്റി ഭാരവാഹികളായ മനോജ് ലാൽ, റഫീഖ്, ഷിബി നാഥ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.