കരുനാഗപ്പള്ളി: സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 4 ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിർവഹിക്കും. കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം മുൻ മന്ത്രി കെ.ഇ.ഇസ് മയിലും ബി.എം.ഷെറീഫ് ഗ്രന്ഥശാലാഹാളിന്റെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണിയും മൺമറഞ്ഞ പാർട്ടി നേതാക്കളുടെ ഫോട്ടോ അനാച്ഛാദനം അഡ്വ. കെ.പ്രകാശ് ബാബുവും മീഡിയറൂമിന്റെ ഉദ്ഘാടനം മുൻ മന്ത്രി സി.ദിവാകരനും ആദരിക്കൽ ചടങ്ങ് മുൻമന്ത്രിയും ജില്ലാ സെക്രട്ടറിയുമായ മുല്ലക്കര രത്നാകരനും നിർവഹിക്കും.
സമ്മേളനത്തിൽ ഓഫീസ് നിർമ്മാണ കമ്മിറ്റി ചെയർമാൻ ആർ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. സി.പി.ഐ ദേശീയ കൗൺസിൽ അംഗം അഡ്വ. എൻ.അനിരുദ്ധൻ, പി.എസ്.സുപാൽ എം.എൽ.എ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. ജി.ലാലു, സംസ്ഥാന കൗൺസിൽ അംഗം അഡ്വ. എം.എസ്.താര, ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ ഐ.ഷിഹാബ്, വിജയമ്മലാലി, ജില്ലാ കൺസിൽ അംഗങ്ങളായ ജഗത് ജീവൻലാലി, കടത്തൂർ മൺസൂർ, ഡോ. വള്ളിക്കാവ് മോഹൻ ദാസ്, പാർട്ടി മുൻ മണ്ഡലം കമ്മിറ്റി സെക്രട്ടറിമാരായ ആർ.സോമൻപിള്ള, വി.സദാനന്ദൻ എന്നിവർ സംസാരിക്കും. നിർമ്മാണ കമ്മിറ്റി കൺവീനർ ജെ.ജയകൃഷ്ണപിള്ള സ്വാഗതവും മണ്ഡലം കമ്മിറ്റി അംഗം ആർ.രവി നന്ദിയും പറയും.