കൊട്ടാരക്കര: മുക്കുപണ്ടം പണയംവച്ച് സ്വകാര്യ ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. ഏഴംകുളം നെടുമൺ മലയിൽ ഹൗസിൽ സുകേഷ്(38)നെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര മുസ്ളീം സ്ട്രീറ്റിലെ സൗമ്യ ഫിനാൻസിലാണ് തട്ടിപ്പ് നടത്തിയത്. ഭാര്യയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്നും അടിയന്തര സർജറിയ്ക്കായി വേണ്ടിയാണെന്നും പറഞ്ഞാണ് ഏപ്രിൽ 25ന് രണ്ടര പവന്റെ വളകൾ പണയം വച്ച് 65,000 രൂപയാണ് ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് കൈക്കലാക്കിയത്. മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞതോടെ ഉടമ നൽകിയ പരാതിയിലാണ് സുകേഷിനെ അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.