photo
കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ശാസ്ത്രക്യാമ്പ് കെ .ജി. ശിവപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : വെർച്വൽ റിയാലിറ്റിയിലൂടെ ബഹിരാകാശ യാത്രയുടെ റിയാലിറ്റി ഷോ കരുനാഗപ്പല്ലി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും അത് നവ്യാനുഭവമായി. സ്കൂളിലെ ശാസ്ത്ര ക്യാമ്പിലാണ് വെർച്വൽ റിയാലിറ്റി ഷോ നടന്നത്. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് കെ.ജി.ശിവപ്രസാദ് ശാസ്ത്രക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജെ.പി.ജയലാൽ അദ്ധ്യക്ഷനായി.ഹെഡ്മിസ്ട്രസ് രശ്മിദേവി, പി.ടി.എ പ്രസിഡന്റ് അനിൽ ആർ. പാലവിള, ഷിഹാബ് എസ്. പൈനുംമൂട് എന്നിവർ സംസാരിച്ചു. മെറ്റവേഴ്സ് വെർച്വൽ റിയാലിറ്റി ക്യാമ്പ് രാഹുൽ രാജും, ടെലസ്കോപ്പ് നിർമ്മാണ പരിശീലന ക്ലാസ് രാഹുലും നയിച്ചു. ബഹിരാകാശ യാത്രാ ചരിത്രത്തിന്റെ വീഡിയോ പ്രസന്റേഷനും ജ്യോതിശാസ്ത്ര ക്ലാസും നടന്നു. വിദ്യാർത്ഥികളായ ആഗ്നേയ് സജി ,നിരഞ്ജൻ , മുഹമ്മദ് ഹിലാൽ, അദ്വൈത് സജി ,ദേവനാരായണൻ എന്നിവർ ക്യാമ്പ് അനുഭവങ്ങൾ പങ്കുവച്ചു.