pic

കൊല്ലം: ന്യൂ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ സ്പോർട്സ് മിഷന്റെ സാങ്കേത് കമ്മ്യൂണിറ്റി സെന്ററിൽ നടന്ന തിരഞ്ഞെടുപ്പിൽ ചെയർമാനായി നെടുമൺകാവ് ഗോപാലകൃഷ്ണനെയും സെക്രട്ടറി ജനറലായി ഷാജി.എസ് കൊട്ടാരത്തിനെയും തിരഞ്ഞെടുത്തു. യൂത്ത് കോൺഗ്രസ് മുൻ ദേശീയ സെക്രട്ടറിയും അംബേദ്‌കർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ചെയർമാനുമാണ് നെടുമൺകാവ് ഗോപാലകൃഷ്ണൻ. മറ്റു ഭാരവാഹികളായി നന്ദകുമാർ കാൽക്കാജി (സെക്രട്ടറി), സണ്ണി അറോറ, മുകേഷ് ത്രിവേദി, ജിതേന്ദർ ചാഹർ (എക്സിക്യുട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.