
കൊല്ലം: അറബിക്കടലിൽ ആഡംബര കപ്പലിൽ അഞ്ച് മണിക്കൂർ ഉല്ലാസയാത്ര ഒരുക്കാൻ കെ.എസ്.ആർ.ടി.സി കൊട്ടാരക്കര ഡിപ്പോ ഒരുങ്ങുന്നു. 'നെഫർടിറ്റി' ആഡംബര കപ്പലിൽ ബോൾഗാട്ടിയിൽ നിന്നാണ് കടൽ യാത്ര. 31ന് രാവിലെ 5.30ന് സൂപ്പർ ഫാസ്റ്റ് ബസിൽ കൊട്ടാരക്കരയിൽ നിന്ന് പുറപ്പെടും. മുതിർന്നവർക്ക് 3,149 രൂപയും അഞ്ച് മുതൽ പത്ത് വയസുവരെയുള്ള കുട്ടികൾക്ക് 1,449 രൂപയുമാണ് ചാർജ്.
ജൂൺ 5ന് കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് പൊൻമുടിയിലേക്കും ഉല്ലാസ യാത്രയുണ്ട്. എൻട്രി ഫീസ് ഉൾപ്പെടെ 750 രൂപയാണ് ചാർജ്. രാവിലെ 6ന് തിരിച്ച് രാത്രി 8ന് തിരികെയെത്തും. ഫോൺ: 9946527285, 9446787046, 9495872381.