xp
യു.ഡി.എഫ് കുലശേഖരപുരം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വിനാശ വികസന ദിനാചരണം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

തഴവ: യു.ഡി.എഫ് കുലശേഖരപുരം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിനാശ വികസന ദിനാചരണം നടന്നു. യു.ഡി.എഫ് ചെയർമാൻ കെ.എൻ.പത്മനാഭപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദൻ ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം സലാം, കെ.ജി. പ്രസേനൻ, നീലികുളം ഷിബു, അശോകൻ കുറുങ്ങപ്പള്ളി, കെ.എം.നൗഷാദ്, കൃഷ്ണപിള്ള, കെ.എസ് പുരം സുധീർ, ശിവാനന്ദൻ, അലാവുദ്ദീൻ, ഉത്തമൻ, ദീപക് എന്നിവർ സംസാരിച്ചു.