
കൊല്ലം: പാചകവാതക വില - യാത്രാ നിരക്ക് വർദ്ധനവിന് പിന്നാലെ തോരാമഴയിൽ കഞ്ഞികുടിയും മുട്ടുന്നു. അവശ്യസാധന വില ഇരട്ടിയോളം ഉയർന്നതാണ് അടുക്കളയിലും ആശങ്ക വർദ്ധിപ്പിച്ചത്.
മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ നിയന്ത്രണമുള്ളതാണ് വില ഉയരാനും മത്സ്യക്ഷാമത്തിനും കാരണം. സാധാരണ മത്സ്യവില വർദ്ധിക്കുമ്പോൾ കോഴി ഇറച്ചിയെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ അടുത്ത കാലത്തായി ചിക്കൻ വിലയും പോക്കറ്റിൽ ഒതുങ്ങുന്നില്ല. ഇപ്പോൾ ഒരു കിലോ ചിക്കന് 165 രൂപയാണ്.
മണ്ണെണ്ണ ക്ഷാമവും വില വർദ്ധനവും കാരണം കടലിൽ പോകുന്ന തൊഴിലാളികളുടെ എണ്ണം കുറഞ്ഞതിന് പിന്നാലെയാണ് തോരാ മഴ തീരത്തെ പ്രതിസന്ധിയിലാക്കിയത്. വാടി, പള്ളിത്തോട്ടം ഹാർബറുകളിൽ നെയ്മീൻ കിട്ടാനില്ല. ഉള്ളതിന് 1300 രൂപയാണ് വില. ചാള, അയല, ചൂര എന്നിവയ്ക്കും വലിയ തോതിൽ വില വർദ്ധിച്ചു.
18 കിലോ അയല കഴിഞ്ഞ ദിവസം 7500 രൂപയ്ക്കാണ് ലേലത്തിൽ പോയത്. ഒരു കുട്ട (30 കിലോ) ചാളയ്ക്ക് 7100 രൂപയും ഒരു കുട്ട നെത്തോലി (35 കിലോ) 4000 രൂപയും വില ലഭിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന അയഞ്ഞതോടെ വിപണിയിൽ വരവ് മത്സ്യങ്ങളും നിറഞ്ഞുതുടങ്ങി.
തക്കാളി പെട്രോൾ വിലയും മറികടന്ന് മുന്നേറുകയാണ്. ബീൻസ്, വെണ്ട, മുരിങ്ങയ്ക്ക എന്നിവയ്ക്കും വില വർദ്ധിച്ചു. സാവാള, കൊച്ചുള്ളി, നാരങ്ങ എന്നിവയുടെ വിലയിലാണ് ആകെ ആശ്വാസം. ഇതിനിടെ അരി വിലയും കുതിക്കുകയാണ്.
കൊല്ലത്തെ റീട്ടെയിൽ വില
ഇനം - ഒരാഴ്ച മുമ്പ് - ഇപ്പോൾ
നീളൻ പയർ - 40 - 90
പാവക്ക - 40 - 85
തക്കാളി - 30 - 120,
ബീൻസ് - 75 - 110
വെണ്ടയ്ക്ക - 28 - 48
മുരിങ്ങയ്ക്ക - 35 - 100
വെള്ളരി - 24 - 34
കാരറ്റ് 35 - 65
കേരളത്തിലേയ്ക്ക് പച്ചക്കറികൾ വന്നുകൊണ്ടിരുന്ന തമിഴ്നാട്ടിലും മൈസൂരിലും മഴ നേരത്തെ ആരംഭിച്ചതാണ് പച്ചക്കറി വില ഉയരാൻ കാരണം.
വ്യാപാരികൾ