കുന്നിക്കോട് : എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയനിലെ കോട്ടവട്ടം 3467 -ാം ശാഖയിലെ 30-ാം പ്രതിഷ്ഠാ വാർഷികവും ഗുരുമന്ദിര സമർപ്പണവും നടന്നു. ക്ഷേത്രം തന്ത്രി എരുമേലി ബിജു മുഖ്യകാർമ്മികത്വം വഹിച്ചു.
കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ ഭദ്രദീപം പ്രകാശനം ചെയ്തു. യൂണിയൻ സെക്രട്ടറി പി.അരുൾ പ്രതിഷ്ഠാദിന സന്ദേശം നൽകി. ഫാ.ജോസഫ് ജോർജ്, കോട്ടവട്ടം ശാഖ പ്രസിഡന്റ് കെ.വിദ്യാധരൻ, സെക്രട്ടറി ബി.പ്രദീപ് കുമാർ, കൊട്ടാരക്കര യൂണിയൻ വൈസ് പ്രസിഡന്റ് എം.എൻ.നടരാജൻ, ബോർഡ് മെമ്പർമാരായ ജി.വിശ്വംഭരൻ, സജീവ് ബാബു, രവീന്ദ്രൻ, അനിൽ ആനക്കോട്ടൂർ, പ്രദീപ് പുത്തൻപുരയിൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.