al
തഴവ രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കോടന്തറയിൽ വിഷ്ണു അനുസ്മരണ യോഗം സി.ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

തഴവ: തഴവ രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം യൂത്ത് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി കോടന്തറയിൽ വിഷ്ണുവിന്റെ (രാജ്‌കുമാർ )ഒന്നാംചരമ വാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു.

സി.ആർ.മഹേഷ്‌ എം.എൽ.എ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

മുൻ ഗ്രാമ പഞ്ചായത്ത് അംഗം തഴവ ബിജു അദ്ധ്യക്ഷനായി. ആശാ പ്രവർത്തകരായ ശുഭ, ബിന്ദു എന്നിവരെ കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ സ്മാരക അവാർഡുകൾ നൽകി ആദരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി രമാഗോപാലകൃഷൻ ചികിത്സാസഹായ വിതരണവും ഗ്രാമ പഞ്ചായത്ത് അംഗം വത്സല പഠനോഉപകരണ വിതരണവും നിർവഹിച്ചു. കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ നേതാക്കളായ ബി.ബാബുരാജ്, പി. ബാബുരാജ്, ജെയ്‌സൺ, സുരേന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു. ലിനു മാത്യു സ്വാഗതവും ഷാജി സോപാനം നന്ദിയും പറഞ്ഞു.