pathaka-
ഐ.സി.എസ് ആൻഡ് ഹാശിമിയ്യ ബിരുദദാന സമ്മേളനത്തിന് മുന്നോടിയായി നടന്ന പതാക ജാഥ

കൊല്ലം : വിദ്യാർത്ഥികളും പണ്ഡിതന്മാരും പൊതുജനവും അണിചേർന്ന പതാക ജാഥയോടെ മൂന്നുദിവസത്തെ ഐ.സി.എസ് ആൻഡ് ഹാശിമിയ്യ ബിരുദദാന സമ്മേളനത്തിന് തുടക്കമായി. സയ്യിദ് ഖലീൽ റഹ്മാൻ ഹാശിമി തങ്ങൾ പതാക ഉയർത്തി. പി.കെ.ബാദ്ഷ സഖാഫി അദ്ധ്യക്ഷത വഹിച്ചു.

എം.എ. റഷീദ് മദനി ഉദ്ഘാടനം ചെയ്തു. പി.എം. സെയ്തലവി ദാരിമി, എ.എ. അസീസ് വെളുത്തമണൽ, എൻ. ഷിഹബുദ്ദീൻ തങ്ങൾ, എ. അബ്ദുറഷീദ്, പി.എ. ഖാജാ, എം. അബൂബക്കർ മുസ്ലിയാർ എന്നിവർ സംസാരിച്ചു. എസ്. മുഹമ്മദ് നൗഫൽ ബാഖവി സിയാറത്തിന് നേതൃത്വം നൽകി. മദനീയം ആത്മീയ സദസിന് അബ്ദുല്ലത്തീഫ് സഖാഫി കാന്തപുരം നേതൃത്വം നൽകി.

പരിസ്ഥിതി സമ്മേളനവും ഹദീസ് ഗവേഷണ പഠനവും നാളെ നടക്കും. ഞായറാഴ്ച വൈകുന്നേരം 4 ന് നടക്കുന്ന പൊതു സമ്മേളനത്തിൽ ഓൾ ഇന്ത്യ ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ 147 യുവ പണ്ഡിതന്മാർക്ക് ഹാശിമി ബിരുദം നൽകും.